കാട്ടിഹര്‍: ബീഹാറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ബിഹാറിലെ കാടിഹാര്‍ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമം നടന്നത്.
ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള 22302 വന്ദേഭാരത് എക്‌സ്പ്രസിന്റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. കല്ലേറില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്‌സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.