മംഗലാപുരം: ഇന്ത്യയില്‍ 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പിഎഫ്‌ഐ ലക്ഷ്യമിട്ടുവെന്ന് എന്‍ഐഎ. കര്‍ണാടകയിലെ യുവമോര്‍ച്ചനേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ആയുധ വിതരണം മറ്റ് സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കായി സര്‍വീസ് ടീമും കൃത്യനിര്‍വഹണത്തിന് കില്ലര്‍ സ്‌ക്വാഡുകളും രൂപീകരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്ക് ആയുധ പരിശീലനവും സര്‍വൈലന്‍സ് പരിശീലനവും അടക്കം നല്‍കിയെന്നും എന്‍ഐഎ കണ്ടെത്തി. സമൂഹത്തില്‍ തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നത്. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.