പൂച്ചാക്കൽ: മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൻ്റെ വാർഷികാഘോഷമായ ‘തെരേസ്യൻ ഫെസ്റ്റ് 23’ സമാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം റവ.ഫാ.ബെന്നി നൽക്കര സി.എം.ഐ.( പ്രൊവിൻഷ്യാൾ, തിരുഹൃദയ പ്രവിശ്യ ) ഉദ്ഘാടനം ചെയ്തു. സമുഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും വിദ്യ പകരനായത് സെൻ്റ് തെരേസാസ് ഹൈസ്കൂളിൻ്റെ മികവ് തന്നെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് മാനേജർ റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്മെൻറ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.പ്രമോദും ഫോട്ടോ അനാച്ഛാദനം സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ. യും നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി.വിശ്വംഭരൻ പ്രതിഭകളെ ആദരിച്ചു. കലാവിരുന്നിന്റെ ഉദ്ഘാടനം നടനും, നിർമ്മാതാവുമായ ടോം സ്കോട് നിർവ്വഹിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക എലിസബത്ത് പോൾ, ഗണിതാധ്യാപികയായ റിൻസി ഡേവിസ് എന്നിവർക്ക് പി.ടി.എ.പ്രസിഡൻറ് പി.ആർ.സുമേരൻ, സ്റ്റാഫ് സെക്രട്ടറി സിൽവിയാമ്മ ജേക്കബ്, എം.പി.ടി.എ പ്രസിസൻറ് ശ്രീരഞ്ജിനി സുകേഷ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. വാർഡ് മെമ്പർ ബി.ഷിബു,അധ്യാപക പ്രതിനിധി ബിൻസി തോമസ്, സ്കൂൾ ലീഡർ കുമാരി റോസ്ന ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി വിൻസി മോൾ ടി.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികൾ വാർഷികാഘോഷത്തിന് കൊഴുപ്പേകി. ചടങ്ങിന് സീനിയർ അസിസ്റ്റൻറ് റെജി എബ്രാഹം സ്വാഗതവും, പ്രോഗ്രാം കൺവീനർ റവ.ഫാ.ഷൈജു ജോർജ് സി.എം.ഐ. കൃതജ്ഞതയും പറഞ്ഞു.