ജസീന്താ ആര്‍ഡന് പിൻഗാമിയായി ന്യുസീലൻഡ് പ്രധാനമന്ത്രിയാവാൻ ഒരുങ്ങി ലേബർ എം പി ക്രിസ് ഹിപ്കിൻസ്. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഏക നോമിനിയാണ് ക്രിസ് ഹിപ്കിൻസ്. ക്രിസിന്റെ പ്രധാനമന്ത്രി സ്ഥാനം സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി വിപ് ഡങ്കന്‍ വെബ് പ്രസ്താവനയില്‍ അറിയിച്ചു.
2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്. 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിൻസ് ആയിരുന്നു. ന്യൂസിലൻഡിന്റെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ്.