സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ ശിക്ഷ ചുമത്തി ലങ്കാഷെയർ പോലീസ്. ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടനിലെ ലെവെലിംഗ് അപ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ റിക്കാർഡ് ചെയ്യുന്നതിനിടയിലാണ് സുനക് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് നിശ്ചിത തുക പിഴയായി ചുമത്തിയതെന്ന് ലങ്കാഷെയർ പോലീസ് അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് പൂർണമായും അംഗീകരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയ സുനക്, പിഴ അടയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.