തിരുവനന്തപുരം: ഇന്ത്യൻ ആർമിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം മൈനാകപ്പള്ളി സ്വദേശി ബിനു എം എന്നയാളാണ് പിടിയിലായത്. ഇയാൾ മുൻസൈനികനാണ്. സൈന്യത്തിലേക്ക് ആളുകളെ എടുക്കുന്ന പദ്ധതിയായ അഗ്നിവീറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
അഗ്നിവീർ പദ്ധതിയിലൂടെ സൈന്യത്തിൽ ജോലി നൽകാമെന്ന് കാണിച്ച് 30 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുത്തതായാണ് മിലിട്ടറി ഇന്റലിജൻസിന് വിവരം ലഭിച്ചത്. ഏകദേശം 25 മുതൽ 30 പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
A person namely Binu M (ex-servicemen) from Kollam dist arrested for carrying out fake recruitment racket of Agniveer. He took approx Rs 30 lakhs from 25-30 people from Kerala in the name of Indian Army. Further probe on: Military Intelligence, Pangode Military Station Trivandrum pic.twitter.com/3zWP0x1zcb
— ANI (@ANI) January 20, 2023
ആളുകളെ നിയമിക്കുന്നതിനായി ബിനു വ്യാജ രേഖകളും ഉപയോഗിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ബിനു കുണ്ടറ സ്റ്റേഷനിൽ കസ്റ്റഡിയിലാണുള്ളത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.