പാലക്കാട്: എ.ടി.എം മെഷീനിൽ കൃത്രിമം നടത്തി പണം തട്ടുന്ന സംഘം പാലക്കാട് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ പാലക്കാട് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. ഉടൻ ക്യാൻസിൽ ബട്ടൺ അമർത്തും. പിന്നീട് പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിൽ പരാതി നൽകിയാണ് തട്ടിപ്പ് നടുത്തുന്നത്. പ്രമുഖ ബാങ്കുകൾ ഇവരുടെ തട്ടിപ്പിന് ഇരയായാതായി പൊലീസ് പറഞ്ഞു. 38 എ.ടി.എം കാർഡുകൾ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.
കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ പേർ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.