ന്യൂ ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പശ്ചിം വിഹാര്‍ മേഖലയിലെ മതിലിലാണ് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ പേരില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മതിലിലെ എഴുത്തുകള്‍ മായ്ച്ചു.
‘Khalistan Zindabad’ and ‘Referendum 2020’ slogans were seen painted on a wall in the Paschim Vihar area of Delhi today. Later, the police got the graffiti removed | reported by news agency ANI pic.twitter.com/PdMTfNHVD3
— NDTV (@ndtv) January 19, 2023
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കര്‍ശന നിരീക്ഷണം തുടരുന്നിതിനിടെയാണ് സംഭവം.