കോട്ടയം: ഒടുവില്‍ കേരളാ കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. പാലായില്‍ ജോസീന്‍ ബിനോ നഗരസഭാധ്യക്ഷയാകും. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അവസാനനിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സിപിഎം മാറ്റി നിറുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.