കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് വിവരം.
അതേസമയം, സ്‌കൂള്‍ ബസ് അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.