പെരിന്തൽമണ്ണയിൽ വൃത്തിഹീനമായ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി.ഊട്ടി റോഡിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. മലിനജലം കെട്ടിക്കിടക്കുന്നതും അഴുകി ചീഞ്ഞളിഞ്ഞ മത്സ്യം വിൽപനക്കായി സൂക്ഷിച്ചതും കണ്ടെത്തിയാണ് രണ്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
സിനാൻ കഞ്ഞി സ്റ്റാൾ, ജാസ്മിൻ റസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ, ജെ.എച്ച്.ഐമാരായ ടി. രാജീവൻ, വിനോദ് ഗോപാലകൃഷ്ണൻ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു.