ന്യൂ ഡല്‍ഹി: ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്ക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കശ്മീരിലെ ചില ഭാഗങ്ങളില്‍ കാറില്‍ സഞ്ചരിക്കണമെന്നും കാല്‍നടയാത്ര ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.
നിലവില്‍ രാഹുല്‍ ഗാന്ധിക്ക് z+ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. ഒമ്പത് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷയ്ക്ക് മുഴുവന്‍ സമയവും കാവല്‍ നില്‍ക്കുന്നു.
അതേസമയം, പഞ്ചാബില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായി. യാത്ര പഞ്ചാബ് ഹോഷിയാപൂരിലെത്തിയപ്പോള്‍ സുരക്ഷാ വലയം ഭേദിച്ച് എത്തിയ ആള്‍ രാഹുലിനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു.