തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹ്മാന് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാനെത്തിയ കാണികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശനം ഉന്നയിച്ചത്.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്:-
പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി … ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ …. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.
ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ…
നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും ഇത്തവണ വിറ്റു പോയില്ല. ആകെ വിറ്റത് 6,200 ടിക്കറ്റുകളാണ്. ഇതിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ലഭിച്ച വരുമാനം 97 ലക്ഷം രൂപയും.