തിരുവനന്തപുരം: ആദിവാസി യുവാവിനെ ഉൾ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ സ്വദേശി മധുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിരുന്നു.
മരിച്ച മധുവിനു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.