മണ്ണാർക്കാട്: പാലക്കാട്ട് മധ്യവയസ്കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ചന്തപ്പടി പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന അബ്ദുല്ലയെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ്.
ക്വാർട്ടേഴ്സിനു പുറത്തെ ഷെഡിലാണ് അബ്ദുല്ലയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തുനിന്ന് കണ്ടെത്തി.
സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സ്വയം കഴുത്തറുത്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.