തൃശൂര്‍: ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം. രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരാണ് ആക്രമണം നടത്തിയത്. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തില്‍ സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിന് പരിക്കേറ്റു.