ഷട്ടില്‍ കളിക്കുന്നതിനിടെ മകന് ഹൃദയാഘാതം; മകന്‍ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു

 

കോഴിക്കോട്: ഷട്ടില്‍ കളിക്കുന്നതിനിടെ മകന് ഹൃദയാഘാതം വന്നു മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് അമ്മയും മരിച്ചു.  നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച്ച മരിച്ചത്. കോഴിക്കോട് അത്തോളിയിലാണ് സംഭവം. 

ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് തളര്‍ന്നുവീണ മതാവ് നഫീസയും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.