ടെഹ്‌റാന്‍: ബ്രിട്ടീഷ് ചാരസംഘടനയുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാന്റെ മുന്‍ പ്രതിരോധ സഹമന്ത്രിയായ അലിരേസ അക്ബരിയെ ഇറാന്‍ ഭരണകൂടം തൂക്കിലേറ്റി. ബ്രിട്ടനുവേണ്ടി ഇറാന്റെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു അലിരേസ അക്ബരിയ്‌ക്കെതിരെ ഉള്ള കുറ്റം. ബ്രിട്ടീഷ് ഇറാന്‍ പൗരത്വമുള്ള വ്യക്തിയാണ് അക്ബരിയ.
2019 ലാണ് ചാരക്കുറ്റം ആരോപിച്ച് അക്ബരിയയെ ഇറാന്‍ അറസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യത്ത് കഴിയുകയായിരുന്ന അലിരേസ അക്ബറിയെ തന്ത്രപൂര്‍വം രാജ്യത്ത് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.
അതേസമയം, ഇറാന്റെ പ്രവര്‍ത്തിയെ പാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിമര്‍ശിച്ചത്. അമേരിക്കയും സംഭവത്തില്‍ അപലപിച്ചു. ഇപ്പോള്‍ത്തന്നെ ഏറെ വഷളായിരിക്കുന്ന ഇറാന്‍ – ബ്രിട്ടന്‍ ബന്ധം ഈ വധശിക്ഷയോടെ കൂടുതല്‍ മോശമാകുന്ന നിലയാണ്.