കൊച്ചി: കൊച്ചി നഗരത്തിലും പരിസരത്തും 15 ന് ഗതാഗത നിയന്ത്രണം. വൈറ്റില കുന്നറ പാർക്കിന് സമീപം കാന നിർമാണത്തിന് മരങ്ങൾ മുറിക്കുന്നതിന്റെ ഭാഗമായി നഗരത്തിലും പരിസരങ്ങളിലും ഞായറാഴ്ച ( 15-1-23) ഗതാഗതം നിയന്ത്രണം. ഏറ്റുമാനൂർ- എറണാകുളം റോഡിൽ (എൻഎച്ച്15) രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് വരെയാണ് നിയന്ത്രണമെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം പാലാരിവട്ടത്ത് നിന്നു തൃപ്പുണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റിലയിൽ നിന്ന് കുണ്ടന്നൂരിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് ജങ്ഷനിലെത്തി യാത്ര തുടരാം.
പൊന്നുരിന്നി അണ്ടർപാസ്, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നീ ഭാഗങ്ങളിൽ നിന്ന് തൃപ്പുണ്ണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പവർഹൗസ് ജങ്ഷനലെത്തി കുണ്ടന്നൂർ വഴി വൈറ്റില ഭാഗത്തേക്ക് യാത്ര തുടരണം. അമ്പലമേട്, കോലഞ്ചേരി, ചോറ്റാനിക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പേട്ട ജങ്ഷനിൽ നിന്ന് ഇടത്തേട്ട് തിരിഞ്ഞ് മരട് കുണ്ടന്നൂർ വഴി വൈറ്റില ഭാഗത്തേക്ക് യാത്ര ചെയ്യണം.