കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കാന്‍ ഒരുങ്ങി കുസാറ്റ്. കേരളത്തില്‍ ആദ്യമായാണ് ആര്‍ത്തവ അവധി പരിഗണിക്കുന്നത്. ഇതോടെ ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കുക.
അതേസമയം, സാധാരണഗതിയില്‍ ഓരോ സെമസ്റ്റര്‍ പരീക്ഷ എഴുതാനും 75 ശതമാനം ഹാജരാണ് ആവശ്യം. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇതില്‍ ഇളവ് ലഭിക്കും. കൂടാതെ ആര്‍ത്തവ അവധിക്ക് പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പകരം അപേക്ഷ മാത്രം നല്‍കിയാല്‍ മതി.