കൊല്ലം : കൊല്ലം മയ്യനാട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇവരെ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.