ബീജിംഗ് : ചൈനയിലെ ഗ്വാംഗ്ഷൂവില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കാന്‍ ട്രാഫിക് സിഗ്നല്‍ കാത്തുനിന്നവര്‍ക്ക് ഇടയിലേക്കാണ് 22 കാരനായ യുവാവ് കാറോടിച്ച് കയറ്റിയത്. ഇയാള്‍ മനഃപൂര്‍വം അപകടം സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറുന്നതും പിന്നീട് യുടേണ്‍ എടുത്ത് വീണ്ടും ഇവരെ കാര്‍ കൊണ്ട് ഇടിപ്പിക്കുന്നതും അപകടത്തിന് പിന്നാലെ കാറിന് പുറത്തിറങ്ങി പ്രതി നോട്ടുകള്‍ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികെയാണ്.