തിരുവനന്തപുരം: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം ഖേദകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. വിവിധ ഭാഗങ്ങളില്‍ വന്യ ജീവികളുടെ ആക്രമണം കൂടുന്നുവെന്നും പരിഹാര നടപടികള്‍ ഫലം കണ്ടില്ലെന്നും മന്ത്രി പറഞ്ഞു.
വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവെന്നും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
അതേസമയം, വന്യജീവി നിയന്ത്രണങ്ങള്‍ക്കുള്ള നടപടികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്‌റ്റേയുണ്ട്. ഇതിനെതിരെ ഹര്‍ജി നല്‍കുംമെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങളുമായി മല്ലിടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നും ആവശ്യമെങ്കില്‍ വയനാട്ടിലേക്ക് ദ്രുത കര്‍മ്മ സേനയെ അയക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.