പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സന്നിധാനത്തു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കും. ഇത്തവണ മകരവിളക്കിന് വന്‍തോതില്‍ ഭക്തജനങ്ങളെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടക്കും. 12.30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും.