കണ്ണൂര്‍: തലശ്ശേരിയിലെ ലോട്ടസ് ടാക്കീസിന് സമീപത്തുള്ള വീട്ടിനകത്ത് ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നടമ്മല്‍ ഹൗസില്‍ ജിതിനെന്ന മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് പൊലീസ് നിഗമനം.