വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ്(50) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് കടുവ സാലുവിനെ ആക്രമിച്ചത്. ഉടനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. അതിനിടെ, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. കടുവ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു.