ന്യൂ ഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി. വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കണമെന്ന് നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയരക്ഷയ്ക്കുവേണ്ടി തോക്കിന് ലൈസന്‍സ് നല്‍കിയതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലാണ് നൂപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറി. നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ഉദയ്പൂരിലും മഹാരാഷ്ട്രയിലും കൊലപാതകങ്ങള്‍ നടന്നു. രാജസ്ഥാനില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ ഷോപ്പില്‍ കയറി തലയറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ 54 കാരനായ രസതന്ത്രജ്ഞന്‍ വെടിയേറ്റു മരിച്ചിരുന്നു.