തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദോഷം വിദ്യാര്‍ത്ഥികള്‍ക്കാണെന്നും സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കെടിയുവില്‍ അടക്കം വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ഉള്ള അധികാരമുപയോഗിച്ച് സര്‍വകലാശാലകളെ സംരക്ഷിക്കാണ് താന്‍ ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.