ആലപ്പുഴ: ചേരിപ്പോര് രൂക്ഷമായതിന് തുടര്‍ന്ന് കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ കൂട്ടരാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് ചേരും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാവും യോഗം ചേരുക.
കഴിഞ്ഞദിവസം, കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെയുള്ള അതൃപ്തി പ്രകടമാക്കി പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു. തലവടി, എടത്വ, വെളിയനാട്, തുടങ്ങിയ ലോക്കല്‍ കമ്മറ്റികളും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് യോഗം വിളിച്ചു കൂട്ടുന്നത്.