വയനാട്: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവെച്ചു വീഴ്ത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. ആനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പിഎം2 എന്ന കാട്ടാന ബത്തേരി നഗരത്തില്‍ ഇറങ്ങിയത്. ജനങ്ങള്‍ക്ക് വലിയ ഭീതി പടര്‍ത്താന്‍ തുടങ്ങിയതോടെ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.