തൃശൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.തിരുമംഗലത്തുവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.