ലക്‌നൗ: മുന്‍ ബംഗാള്‍ ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വീട്ടില്‍ വച്ച് ഇന്നു പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം.
മൂന്ന് തവണ യുപി നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച അദ്ദേഹം, 1934 നവംബര്‍ 10-ന് അലഹബാദിലാണ് ജനിച്ചത്. 2014 മുതല്‍ 2019 വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു. ഇതോടൊപ്പം ബീഹാര്‍, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. ആറ് തവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമായിരുന്നു.