എറണാകുളം: ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിങ്കളാഴ്ച്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബിൽ കണ്ടെത്തിയിരുന്നു.
അയ്യപ്പാ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഏലയ്‌ക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയവയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തു.
ഇതിനിടെ തിരുവനന്തപുരത്തെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ അരവണയിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ് കൊച്ചിയിലെ ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശമുണ്ടായിരിക്കുന്നത്.