സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോ. ഗിരിശങ്കർ എസ് എസ് ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർന്നാണ് നിയമനം റദ്ദാക്കാൻ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടിയുണ്ടായത്. ജസ്റ്റിസ് പി വി ആശ,പികെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. നേരത്തെ 12 ആർട്‌സ് ആൻറ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.
.
.