തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രമേശൻ, ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11.30ഓടെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ മൂവരേയും കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല.
കഴിഞ്ഞ ദിവസമാണ് രമേശൻ വിദേശത്തത് നിന്ന് കേരളത്തിലെത്തിയത്. രമേശന് നിരവധി കടബാധ്യതകളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരുടെ വീട് ജപ്തി ചെയ്തിരുന്നു. അതേസമയം, മരണം നടക്കുമ്പോൾ സുലജകുമാരിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.