ആസിഫ് അലിയും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘മഹേഷും മാരുതിയും’ സെന്‍സറിംഗ് പൂര്‍ത്തിയായി. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorAsifAli%2Fposts%2Fpfbid0hSaooTEdZdN6djMsWDGHoN64rZAkRHQBnckiBbBKDrZGKA9Xx2k58iLoxWTxd8kml&show_text=true&width=500
1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്സ്.ഈ കുര്യന്‍.