തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ വാതില്‍ സാന്ദ്ര തുറക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു .