ന്യൂഡല്‍ഹി: നീറ്റ്- പിജി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.
അപേക്ഷ അയക്കാനുള്ള അവസാന തീയതി ജനുവരി 25ആണ്. മാര്‍ച്ച് 31ന് ഫലം പ്രഖ്യാപിക്കും. പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നടത്തുന്നത് എന്‍ബിഇഎംഎസ് ആണ്.