തിരുവനന്തപുരം : അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നും നോണ്‍ വെജ് ആഹാരം കൊടുക്കുന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന ആശങ്കയാണെന്നും മന്ത്രി വ്യക്തമാക്കി.
വിവാദത്തിന് കാരണം അസൂയയാണെന്നും ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.