മുംബൈ: സി.ബി.ഐ ഓഫീസർ ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മുംബൈ ഘട്കോപാറിലെ ഹോട്ടലുകളിൽ പരിശോധന നടത്തി തട്ടിപ്പ് നടത്തിയ ദീപക് എന്നയാളാണ് അറസ്റ്റിലായത്.
വ്യാജ ഐ.ഡി കാർഡ് കാണിച്ചായിരുന്നു തട്ടിപ്പ്. ഹോട്ടലുകളിൽ കയറി ഇയാൾ അവിടുത്തെ രജിസ്റ്ററുകളും കസ്റ്റമേഴ്സ് വിവരങ്ങളും പരിശോധിക്കുകയും ചെയ്തു.
ഇതിനിടെ, രഹസ്യ വിവരത്തെ തുടർന്ന് ഇയാളുണ്ടായിരുന്ന ഹോട്ടലിലെത്തിയ പൊലീസ് ഐ.ഡി കാർഡ് പരിശോധിക്കുകയും അത് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഘടകോപാർ പൊലീസ് അറിയിച്ചു.