ബ്രസീലിയ: ഫുട്ബോള്‍ ഇതിഹാസ താരം പെലെയ്ക്ക് വിട. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു പെലെ. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.
1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് പെലെ നേടിയത്. നാല് ലോകകപ്പുകളില്‍ കളിച്ചു (1966ഉള്‍പ്പെടെ) ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചു. പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി.