പത്തനംതിട്ട: ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയില്ല, തീപിടിത്തമെന്ന് പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ഫോറൻസിക് പരിശോധനകളുടെയും എ.ഡി.എം നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കലക്ടർ റിപ്പോർട്ട നൽകിയത്.
രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സർക്കാരിന് കൈമാറിയ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിലും സമർപ്പിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പൂർണതോതിലുള്ള റിപ്പോർട്ട് വീണ്ടും സമർപ്പിക്കുമെന്ന് കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ഇന്നലെയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്.