കാസര്‍കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഗവര്‍ണര്‍ നിയമം പാലിച്ചാല്‍ മതിയെന്ന് എംവി ഗോവിന്ദന് പറഞ്ഞു. നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവര്‍ണര്‍ കുറച്ച് കാലമായി ചെയ്യുന്നത്. അതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഭരണഘടനയെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനപ്പുറം വേറെ പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന് കാസര്‍കോട് പറഞ്ഞു.
അതേസമയം, സജി ചെറിയാന് വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നു. സജിചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചു.