തിരുവനന്തപുരം: മന്നം ജയന്തിയോടനുബന്ധിച്ച് എൻഎസ്എസ് ആസ്ഥാനത്ത് ശശി തരൂർ നടത്തിയ പ്രസംഗത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. തരൂരിന്റെ പ്രസംഗം അങ്ങേയറ്റം അൽപ്പത്തരമായിപ്പോയി എന്നാണ് ബിനു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണെന്നും ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്ന ഒളിയമ്പോടെയായിരുന്നു മന്നം ജയന്തി സമ്മേളനത്തിലെ തരൂരിന്റെ പ്രസംഗം. ഇതിനെതിരെയാണ് ബിനു ചുള്ളിയിൽ രംഗത്തെത്തിയിരിക്കുന്നത്.
ബിനു ചുള്ളിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാന്യനായ ശശിതരൂർ ചങ്ങാനാശ്ശേരിയിൽ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അൽപത്തരമായി പോയി.
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണ്.