പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 100 ഓളം പേര് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു.
പൊതുശല്യം, മായം ചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കി അശ്രദ്ധ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കാറ്ററിങ് മാനേജര്‍ക്ക് എതിരെ കേസെടുത്തത്. മല്ലപ്പള്ളി കീഴ് വായ്പൂരില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ചെങ്ങന്നൂരിലെ ഓവന് ഫ്രഷ് കാറ്ററിംഗ് സര്‍വ്വീസ് എന്ന സ്ഥാപനമാണ് ഭക്ഷണം എത്തിച്ചു നല്‍കിയത്.