തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധിപ്പേർ ചികിത്സതേടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കാറ്ററിംഗ്സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
എഴുപതോളംപേര്‍ ചികിത്സ തേടിയതായാണ് വിവരം. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ.