ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. അപകട സമയം പൊലീസ് ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടിലാക്കിയ ശേഷം തിരികെ വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
അതേസമയം, പൊലീസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.