ഇടുക്കി: തൊടുപുഴ കോട്ടപ്പാറയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്. കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോട്ടപ്പാറയിൽ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു
ശനിയാഴ്ച രാവിലെ 5.30 വീട്ടിൽ നിന്നും കോട്ടപ്പാറയിലേക്കാണ് എന്നുപറഞ്ഞാണ് ജീമോൻ പോയത്. പിന്നീട് ഫോൺ ഓഫായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‍സിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിയത്.
ക്ലൗഡ് ബെഡ് ദൃശ്യമാകുന്ന പ്രധാന വ്യൂപോയിന്റാണ് വണ്ണപ്പുറം കോട്ടപ്പാറ. അവധി ദിവസങ്ങളിൽ ഒട്ടേറെപേരാണ് ഇവിടേക്ക് എത്തിയിരുന്നത്.