നടി ഷംന കാസിം അമ്മയാകുന്നു .താരം തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു ഷംനയും ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം ദുബായില്‍ വെച്ച് നടന്നത്.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഷംന വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് .മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്യമായിരുന്നു ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം മലയാള സിനിമയിലെത്തുന്നത്. കോളേജ് കുമാരന്‍, ശ്രീ മഹാലക്ഷ്മി, ചട്ടക്കാരി, ആറ് സുന്ദരിമാരുടെ കഥ, ആനക്കള്ളന്‍, മാര്‍ക്കോണി മത്തായി, മധുരരാജ തുടങ്ങി ചിത്രങ്ങളിലും ഷംന അഭിനയിച്ചിട്ടുണ്ട്.