ഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ കെട്ടിട നിർമാണത്തിനും പൊളിക്കലിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ നിർമാണങ്ങളൊഴികെ മറ്റ് കെട്ടിട നിർമാണങ്ങളെല്ലാം നിരോധിച്ചിട്ടുണ്ട്.
വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് അധികൃതർ തീരുമാനത്തിലെത്തിയത്.
നേരത്തെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് മോശം അവസ്ഥയിലെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 364 ആയിരുന്നു.